ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് യുഡിഎഫ് . 27 അംഗ കൗൺസിലിൽ 13 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് യുഡിഎഫ് അധികാരം നിലനിർത്തിയത്. ......
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം നഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 100 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 50 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ......
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ വോട്ടർമാരെ പഴിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി എംഎൽഎ. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചിട്ട് നന്ദികേടാണ് കാട്ടിയതെന്ന് എംഎം മണി പറഞ്ഞു. ......
പമ്പ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പരാജയത്തിന് പിന്നിൽ ശബരിമല വിഷയവും ‘അയ്യപ്പ വികാരവും’ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ശബരിമല, പമ്പ, സന്നിധാനം എന്നിവ ഉൾപ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം വീണ്ടും അധികാരം നിലനിർത്തി. ......
കണ്ണൂർ: നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം വഴിപാടായി പൊന്നിൻകുടം സമർപ്പിച്ച് പ്രാർത്ഥന നടത്തി.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ......
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കണ്ണൻകുളങ്ങര വാർഡിൽ ബിജെപി സ്ഥാനാർഥി മുംതാസ് വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതോടെ നഗരസഭാ രാഷ്ട്രീയത്തിൽ ബിജെപിക്ക് ശ്രദ്ധേയമായ നേട്ടമായി ഈ ജയം വിലയിരുത്തപ്പെടുന്നു. ......
തിരുവനന്തപുരം: യുവാക്കൾ ഹൃദ്രോഗംമൂലം അപ്രതീക്ഷിതമായി മരണപ്പെടുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) റിപ്പോർട്ട് അംഗീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും. കോവിഡ് മഹാമാരിക്കുശേഷം ഹൃദ്രോഗംമൂലം യുവാക്കൾ മരിക്കുന്നതിന് കാരണം കോവിഡ് വാക്സിനാണെന്ന ആരോപണത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിയിരുന്നു. ......
ബംഗളുരു നഗരം കൈവരിക്കുന്നത് അതിദ്രുത വികസനമാണ്. ജനസംഖ്യ ഒന്നരക്കോടിയിൽ എത്തിനിൽക്കുന്നു. ഗതാഗതക്കുരുക്ക് നഗരത്തിന്റെ ശാപമായി തുടരുകയാണ്.......
വയനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ബിജെപിക്ക് ചരിത്രനേട്ടം. കൽപ്പറ്റ നഗരസഭയിലെ പുളിയാർമല വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ......
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം.
30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ് ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു.
30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു.
കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. നടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനവും സർക്കാരും ശക്തമായി അതിജീവിതയ്ക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിലിയൻ സംവിധായകൻ പാബ്ലോ ലോറെയ്ൻ മുഖ്യാതിഥിയായി.
'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിനെ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് നൽകി ആദരിച്ചു.
ചലച്ചിത്ര രംഗത്തെ 50 വർഷത്തെ സംഭാവനയ്ക്ക് പ്രമുഖ സംവിധായകൻ ആർ രാജീവ് നാഥിനെ വേദിയിൽ ആദരിച്ചു. ......